Site icon onlinekeralanews.com

നവീൻ ബാബു കേസ് സിബിഐക്ക്; ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും – പ്രധാനവാർത്തകൾ


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിടുമെന്നതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിയറ്റ്നാമും ഇന്തൊനീഷ്യയും വാങ്ങാനൊരുങ്ങുന്നുവെന്ന പ്രധാന വാർത്തയും അതിനിടെയെത്തി. തൃണമൂൽ നേതാവ് കല്യാൺ ബാനർജിയെ തലയ്ക്കടിച്ചു വീഴ്ത്തി, പാമ്പു കടിയേറ്റ് വിദ്യാർഥിനി മരിച്ചു, മൺസൂൺ ഉടനെടത്തും തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട വാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിടും. ഇതുസംബന്ധിച്ച വിജ്ഞാപനം വൈകാതെയുണ്ടാകും. ഇതിനു പുറമേ നവീന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും നൽകും. കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ച നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇക്കാര്യമറിയിച്ചിരുന്നു. പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരൂർ ചിത്തുപറമ്പ് ലെനിന്റെ മകൾ നിയ ലെനിൻ (13) ആണ് മരിച്ചത്. മേയ് ഏഴിന് സഹപാഠികൾക്കൊപ്പം നൃത്തപരിശീലനത്തിനു പോകവേ അരൂർ പള്ളിക്ക് സമീപംവച്ച് വൈകിട്ടോടെയാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്.


Source link
Exit mobile version