Site icon onlinekeralanews.com

‘സമ്പത്തിന്റെ അഹങ്കാരം; ഒരു എംഎൽഎയ്ക്കു മുകളിൽ അധികാരം സ്ഥാപിക്കുന്നു’: റെജി ചെറിയാനെതിരെ സുധാകരൻ


ആലപ്പുഴ∙ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ. ഒരു എംഎൽഎയ്ക്കു മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുന്നുവെന്ന് ജി.സുധാകരൻ പറഞ്ഞു. റെജി ചെറിയാൻ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചതിനെ തുടർന്നാണ് സുധാകരന്റെ വിമർശനം.‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടും. റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എംഎൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദർശിച്ചത്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണൽ കയറ്റിയ ചില ലോറികൾ അടൂരിലേക്ക് പോകുന്നു. ഇങ്ങനെ കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടർമാരും ഇത് മര്യാദയ്ക്ക് നോക്കിയില്ല’–ജി.സുധാകരൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചത്.


Source link
Exit mobile version