Site icon onlinekeralanews.com

നൃത്തപരിശീലനത്തിന് പോകവേ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു


ആലപ്പുഴ∙ ‍പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരൂർ ചിത്തുപറമ്പ് ലെനിന്റെ മകൾ നിയ ലെനിൻ (13) ആണ് മരിച്ചത്. മേയ് ഏഴിന് സഹപാഠികൾക്കൊപ്പം നൃത്തപരിശീലനത്തിനു പോകവേ അരൂർ പള്ളിക്ക് സമീപംവച്ച് വൈകിട്ടോടെയാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പു കടിയേറ്റെന്നാണു കുട്ടി കരുതിയത്. തുടർന്ന് ഇത് കാര്യമാക്കാതെ വീട്ടിലെത്തിയ കുട്ടി ഒരു മണിക്കൂറിനുശേഷം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ മരട് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. ‌24 ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ 8 ക്ലാസ് വിദ്യാർഥിനിയാണ് നിയ.


Source link
Exit mobile version