Site icon onlinekeralanews.com

‘ഒൻപത് വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാര്യം’; പ്ലാനുണ്ടെന്ന് മേയർ വിവി രാജേഷ്

തിരുവനന്തപുരം: ഇന്നലെ പെയ്ത മഴയിൽ തലസ്ഥാനനഗരം മുങ്ങിയ സംഭവത്തിൽ കോർപറേഷനെ ന്യായീകരിച്ച് മേയർ വിവി രാജേഷ്. കോർപറേഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഒൻപത് വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാര്യമാണ് കോർപ്പറേഷൻ ഒറ്റയ്ക്ക് ചെയ്യണമെന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വിഡി സതീശനുമായി സംസാരിച്ചെന്നും വിവി രാജേഷ് പറഞ്ഞു.

‘തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പല കാലങ്ങളിലുണ്ടായ അശാസ്ത്രീയമായ നിർമാണം കൊണ്ട് സംഭവിച്ചതാണ്. ഒറ്റ നിമിഷം കൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ല. പക്ഷേ അതിനുള്ള മെക്കാനിസമുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോടും പാർവതിപുത്തനാറും പൂർണമായും ജലസേചന വകുപ്പിന്റെ ഉത്തരവാദിത്തത്തിലുള്ളതാണ്. അവയ്ക്ക് മുകളിൽ സ്ലാബിട്ടാൽ പ്രശ്നം അവസാനിക്കും. അതിന് കോർപറേഷൻ മുൻകെെയെടുക്കാം. പക്ഷേ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി ബന്ധപ്പെടുത്തി ഫണ്ട് ഉണ്ടാകണം. അതുപോലെ വിദഗ്ധരുടെ ഉപദേശം തേടണം. പ്ലാനുണ്ട്’- മേയർ വ്യക്തമാക്കി.


Source link
NEWS
Exit mobile version