മോഷണശ്രമത്തിനിടെ വിശന്നു, ടെറസിലിരുന്ന് ഇഡ്ഡലി കഴിക്കുന്നതിനിടെ നായ കുരച്ചു; വീട്ടുകാർ ഉണർന്നതോടെ പണി പാളി

ഒറ്റപ്പാലം ∙ വിശന്ന കള്ളൻ കയ്യിൽ കരുതിയിരുന്ന ഇഡ്ഡലി കഴിക്കാൻ തുടങ്ങിയതിനു പിന്നാലെ നായ കുരച്ചതോടെ മോഷണശ്രമം പാളി. പാലപ്പുറം കൊട്ടാരപ്പാട്ടിൽ ശ്രീനിവാസന്റെ വീട്ടിലായിരുന്നു മോഷണശ്രമം.30ന് പുലർച്ചെ മൂന്നോടെയാണു സംഭവം. വീടിന്റെ ടെറസിൽ കയറി ഇരുന്ന് ഇഡ്ഡലി കഴിക്കാൻ ഒരുങ്ങുന്നതിനിടെയാണു നായ കുരച്ചത്. ഇതോടെ കുടുംബാംഗങ്ങൾ ഉണർന്നു ബഹളം വച്ചു. പിന്നാലെ മോഷ്ടാക്കൾ ഇറങ്ങിയോടി. കടന്നുകളയാനുള്ള ശ്രമത്തിനിടെ ടെറസിനോടു ചേർന്നുള്ള സീലിങ് തകർന്നു. ഭക്ഷണപ്പൊതി വീടിനു സമീപത്തു നിന്നു കണ്ടെത്തി.
Source link
