കോക്രോച്ച് ജനതാ പാർട്ടിയുടെ യോഗം കൊച്ചിയിൽ? ടെലഗ്രാമിൽ പ്രചാരണം

കൊച്ചി∙ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. മറൈൻ ഡ്രൈവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഒത്തുചേരും എന്നാണ് ടെലഗ്രാം അക്കൗണ്ടിലെ പ്രചാരണം. യോഗത്തിന്റെ അജൻഡയും സന്ദേശത്തിലുണ്ട്. ആരാണ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമല്ല. ‘സിജെപി കോക്രോച്ച് ജനത പാർട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന തരത്തിലുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിലെ ക്യുആർ കോഡ് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്.സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാനാണ് പുണെ സ്വദേശി അഭിജീത് ദീപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ആരംഭിച്ചത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളുന്ന പ്ലാറ്റ്ഫോം എന്ന നിലയിലായിരുന്നു തുടക്കം. അത് ഡിജിറ്റൽ വിപ്ലവമായി മാറി. 5 ദിവസംകൊണ്ട് ഇൻസ്റ്റയിൽ 1.85 കോടിയിലേറെ ഫോളോവർമാരെ നേടി ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നിരുന്നു.
Source link
