Site icon onlinekeralanews.com

വീണയ്ക്കെതിരെയുള്ള അന്വേഷണത്തെ ഭയക്കുന്നതെന്തിന്? സിപിഎമ്മിനു മുൻപിൽ ചോദ്യങ്ങൾ ബാക്കി


തിരുവനന്തപുരം ∙ ‘സുതാര്യം’ എന്ന് ഒരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സാക്ഷ്യപത്രം നൽകിയ ടി.വീണയും സിഎംആർഎലുമായുള്ള സാമ്പത്തിക ഇടപാട് സിപിഎമ്മിനെ പെടാപ്പാട് പെടുത്തുകയാണ്. ഇ.ഡി തന്നോടല്ല, മകളോടാണു ചോദ്യങ്ങൾ ചോദിച്ചതെന്നു പിണറായി വിജയൻ സമ്മതിച്ചു. സിഎംആർഎൽ നൽകിയ 2.78 കോടി രൂപയ്ക്ക് അനുയോജ്യമായ സേവനം നൽകിയിട്ടില്ലെന്നു വീണ തന്നെ നൽകിയ മൊഴിയിൽ വ്യക്തവുമാണ്. നേതാക്കൾ ന്യായീകരിച്ചു കുഴങ്ങുന്നതും അണികൾ തെരുവിലിറങ്ങുന്നതും പിന്നെന്തിനാണെന്ന ചോദ്യം ബാക്കി.സിപിഎമ്മിന് മുന്നിലെ ചോദ്യങ്ങൾ∙ ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വിധിയിൽ പിണറായിയുടെ പേരു പറയാതെയുള്ള പരോക്ഷ പരാമർശം ബോധപൂർവം അദ്ദേഹത്തെ കേസിലേക്കു വലിച്ചിഴക്കാനാണെന്ന ന്യായം പറഞ്ഞാണു പാർട്ടി ഇറങ്ങിത്തുടങ്ങിയത്. പിന്നീട് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള എസ്എഫ്ഐഒ അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഈ 2 കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇതുവരെയുള്ള അന്വേഷണത്തിലോ റിപ്പോർട്ടുകളിലോ പിണറായി വിജയൻ പരാമർശിക്കപ്പെടുന്നില്ല. 


Source link
Exit mobile version