ചിന്ന ചിന്ന ആസൈയിലെ ഗാനം
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ്സംവിധാനം ചെയ്യുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിലെ “കര കവിയാതെ” എന്ന വീഡിയോ ഗാനം പുറത്ത് . അൻവർ അലി രചിച്ച ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത ആണ്. അഭിജിത് അനിൽകുമാർ ആണ് ആലാപനം. ഇന്ദ്രൻസ്, മധുബാല എന്നിവർ അതീവ മനോഹരമായി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം . ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം.
പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷ വാസുദേവ് സംവിദാനം ചെയ്യുന്ന ആദ്യ ഫീച്ചർ ഫിലിം ആണ്. വർഷ ആണ് രചനയും നിർവഹിച്ചത്. പൂർമമായും വാരാണസിയിൽ ചിത്രീകരിച്ച ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റർ : റെക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി. സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, പി.ആർ.ഒ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.
Source link

