‘ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ അവൻ മരിച്ചേനെ’: അഭിഷേകിനെതിരെ ആക്രമണം, വിമർശനവുമായി മമത

കൊൽക്കത്ത∙ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ആൾക്കൂട്ടം കയ്യേറ്റം ചെയ്തതിനെ അപലപിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ തന്റെ അനന്തരവൻ അഭിഷേക് ബാനർജി മരിക്കുമായിരുന്നു എന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോണാർപുർ സന്ദർശനത്തിനിടെയാണ് അഭിഷേകിനെ ആൾക്കൂട്ടം ആക്രമിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ടിഎംസി പ്രവർത്തകൻ സഞ്ജു കർമാകറുടെ കുടുംബാംഗങ്ങളെ കാണാനാണ് അദ്ദേഹം സോണാർപുരിലെത്തിയത്.ആക്രമണത്തിനു ശേഷം അഭിഷേകിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അഭിഷേകിന് ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച മമത, പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ‘സിപിഎം ഏകദേശം 35 വർഷത്തോളം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ബിജെപി മനുഷ്യത്വരഹിതരായി മാറിയിരിക്കുന്നു. ഇത് ക്രൂരതയാണ്. ജനാധിപത്യത്തിന്റെ കൊലപാതകമാണ്’–മമത മാധ്യമങ്ങളോടു പറഞ്ഞു.
Source link
