Site icon onlinekeralanews.com

ബാങ്ക് അക്കൗണ്ടിൽ മറന്നുവച്ച നിക്ഷേപമുണ്ടോ? ഒറ്റ ക്ലിക്കിൽ കണ്ടെത്താൻ പോർട്ടൽ തുടങ്ങി


ന്യൂഡൽഹി∙ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഏകീകൃത പോർട്ടൽ ധനമന്ത്രാലയം ആരംഭിച്ചു. ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് ക്ലെയിം, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലുള്ള ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്താം. നിലവിൽ വിവിധ പോർട്ടലുകളെയാണ് ഇതിന് ആശ്രയിക്കുന്നത്. ഇവയെല്ലാം ഒരു സൈറ്റിൽ ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. വെബ്സൈറ്റ്: www.unclaimedassetsportal.in(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Deepak Sethi / istock ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)


Source link
Exit mobile version