Site icon onlinekeralanews.com

മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം നെടുങ്കണ്ടം മിറക്കിൾ

സത്യൻ അന്തിക്കാട് ചിത്രത്തിനുശേഷം ഒക്ടോബറിൽ ചിത്രീകരണം

മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നെടുങ്കണ്ടം മിറക്കിൾ എന്നു പേരിട്ടു. ആസിഫ് അലി ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ശ്യാം പുഷ്‌കരൻ രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. ഇടുക്കി, നെടുങ്കണ്ടം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടെന്ന് അറിയുന്നു. മലൈക്കോട്ടൈ വാലിബൻ, ദാവീദ് എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ ആൻഡ് മേരി ക്രിയേഷൻസിന്റെ ബാനറിൽ ഷിബു ബേബിജോൺ ആണ് നിർമ്മാണം. താരനിർണയം പൂർത്തിയായിവരുന്നു. ഇ​താ​ദ്യ​മാ​യാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​പു​ഷ്ക​ര​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​

അ​തേ​സ​മ​യം​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അതിമനോഹരത്തിൽ ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ മുകേഷ്, ജഗദീഷ്, ​ലാ​ലു​ ​അ​ല​ക്സ്,​​​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​​​ ​ബി​നു​പ​പ്പു,​ ​ഇ​ർ​ഷാ​ദ്,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​

ഒ​ക്ടോ​ബ​റി​ൽ​ ​പൂ​ജ​ ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​തരുൺ മൂർത്തി ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.ഹൃദയപൂർവ്വത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 20ന് തിരുവല്ലയിൽ ആരംഭിക്കും. ചങ്ങനാശേരി ആണ് മറ്രൊലു ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഡിസംബറിൽ പ്രിയദർശന്റെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. പ്രിയദർശന്റെ 100 -ാം ചിത്രം നിർമ്മിക്കുന്നത് ആശി‌ർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓ​ണം​ ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​തു​ട​ക്കം,​ ​ഖ​ലീ​ഫ,​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മോഹൻലാൽ അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്നു.​അ​ന്യ​ ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളാ​യ​ ​ജ​യി​ല​ർ​ 2​ ,​​​ ​ഹൈ​വാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​ഈ​ ​വ​ർ​ഷം​ ​എ​ത്തും.


Source link
Exit mobile version