Site icon onlinekeralanews.com

530 കിമീ റേഞ്ചുമായി ഫെറാരിയുടെ ആദ്യ ഇവി കാർ ലൂചെ


കാത്തുകാത്തിരുന്ന് ഇലക്ട്രിക് വാഹന ലോകത്തേക്ക് സൂപ്പർ കാർ നിർമാതാക്കളായ ഫെറാരിയും ചുവടുവയ്ക്കുന്നു. റേസ് ട്രാക്കിൽ ചീറിപായുന്ന ഫെറാരിയുടെ ആദ്യ ഫുള്ളി ഇലക്ട്രിക് കാർ ലൂചെ (Luce) അവതരിപ്പിച്ചു. 1050hp കരുത്ത് പുറപ്പെടുവിക്കുന്ന ലൂചെയുടെ റേഞ്ച് 530കിമീ ആണ്. ആപ്പിളിന്റെ മുൻ ഡിസൈൻ മേധാവി സഹസ്ഥാപകനായ ലവ്ഫ്രമ്മുമായി സഹകരിച്ചാണ് ബ്രാൻഡിന്റെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് കാർ ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.ഫെറാറി 2.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കും. ടോപ് സ്പീഡ് മണിക്കൂറിൽ 310 കിലോമീറ്റർ.പാരമ്പര്യം പേറാത്ത ഡിസൈൻഇന്റീരിയർഫെറാരിയുടെതന്നെ പ്യുറെസാങ്‌ഗിവെ മോഡലിലേതു പോലെ, ലൂചെയ്ക്കും പിൻ-ഹിംഗ്ഡ് ഡോറുകൾ ലഭിക്കുന്നു. ആധുനിക കാറുകളിൽ ഡാഷ്‌ബോർഡ്-സ്‌പാൻഡിഹ് സ്‌ക്രീനുകളുടെ ആധിപത്യത്തിലാണെങ്കിൽ ലൂചെയിൽ കൗതുകം തോന്നുന്ന കാര്യം റെട്രോ–തീം ഇന്റീരിയറാണ്. അനലോഗ് ആയതിനാൽ ലളിതവും സുന്ദരവുമായ ഡാഷ്ബോർഡ്.


Source link
Exit mobile version