Site icon onlinekeralanews.com

സിസ്റ്റം നന്നാവില്ലെന്ന് പറഞ്ഞാൽ മന്ത്രിയും സർക്കാരും ഉദ്യോഗസ്ഥരും എന്തിന്? മാറ്റത്തിനായി ചൂലെടുത്ത് മന്ത്രി


തിരുവനന്തപുരം ∙ സിസ്റ്റം നന്നാവില്ലെന്നു പറഞ്ഞാൽ മന്ത്രിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ.മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ ‘തുടക്കം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രാഥമിക തലത്തിലെ ആശുപത്രികളിലെ സൗകര്യക്കുറവു മൂലമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയും രോഗികൾ തള്ളിക്കയറുന്നത്. തലവേദന വന്നവർ വരെ നേരെ മെഡിക്കൽ കോളജിലേക്ക് പോകും. റഫറൽ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവർ ആണെങ്കിലും ആരോഗ്യ വകുപ്പിനെ മെച്ചപ്പെടുത്താനായി ഇപ്പോൾ നടത്തുന്ന ശ്രമങ്ങളുമായി സഹകരിച്ചാൽ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാലത്തു നിയമനം ലഭിച്ചവരുടെ ആഭിമുഖ്യം ആരോടാണെന്നു തനിക്ക് അറിയാം. ഈ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 


Source link
Exit mobile version