Site icon onlinekeralanews.com

ജനനേന്ദ്രിയത്തിലുൾപ്പെടെ 51 മുറിവുകൾ; പാദം പൊള്ളിച്ചു?: ഒന്നരവയസ്സുകാരന്റെ മരണത്തിൽ അമ്മയും പങ്കാളിയും അറസ്റ്റിൽ


നെടുമങ്ങാട് (തിരുവനന്തപുരം)∙ പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ചതു ക്രൂരമർദനത്തെത്തുടർന്നെന്ന് പൊലീസ്. അമ്മയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം ‘അർച്ചിത’ത്തിൽ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് മരിച്ചത്. അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിനെയുമാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദനങ്ങൾ ഉൾപ്പെടെ 51 മുറിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും അഷ്കർ എത്തിച്ചത്. എസ്എടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്കർ പൊലീസിനു മൊഴിനൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു. 2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. 8 മാസം മുൻപാണ് ഇവർ കരിക്കുഴിയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കെ‌ാണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്.സുനിൽ കുമാർ ആരോപിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു.കുഞ്ഞിന്റെ ശരീരത്തിലും ജനനേന്ദ്രിയത്തിലും ഉൾപ്പെടെ മുറിവുകളുണ്ട്. അടിച്ചതിനെത്തുടർന്നാണ് ആഹാരം ഛർദിച്ചതെന്ന് പൊലീസ് പറഞ്ഞു. കാൽപാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് പെ‌ാള്ളിച്ചതാണെന്നു സംശയിക്കുന്നു. കുറച്ചുദിവസം മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞിരുന്നു. ഇത് സൈക്കിൾ ചവിട്ടിയപ്പോൾ വീണതെന്നാണ് അഷ്കർ നാട്ടുകാരോട് പറഞ്ഞത്.


Source link
Exit mobile version