Site icon onlinekeralanews.com

സ്ക്കൂൾ പ്രവേശനോത്സവത്തിന് ‘പൂക്കി’ മുഖ്യമന്ത്രി

തിരുവന

ന്തപുരം: വേനലവധിക്കുശേഷം സ്കൂളുകൾ നാളെ തുറക്കുമ്പോൾ കുട്ടികളെ സ്വാഗതം ചെയ്യുന്ന ഔദ്യോഗിക ഗാനത്തിൽ മുഖ്യമന്ത്രിയുടെ ‘പൂക്കി ” ചിരിയും. റഫീക്ക് അഹമ്മദ് രചിച്ച ഗാനത്തിന്റെ എ.ഐ ദൃശ്യാവിഷ്‌കാരം ‘പൂക്കി’ മുഖ്യമന്ത്രിയുടെ വൈറൽ ചിരിയോടെയാണ് ആരംഭിക്കുന്നത്.വിദ്യാഭ്യാസമന്ത്രി കുട്ടികളെ മധുരം നൽകി ചേർത്തുപിടിക്കുന്നതാണ് അവസാന ദൃശ്യം. മൂന്നു ലക്ഷത്തിലധികം കുരുന്നുകൾ പുതുതായി വിദ്യാലയങ്ങളിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളുണ്ടാവും.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.മുരളീധരൻ, സി.പി.ജോൺ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതലങ്ങളിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം ഉണ്ടാകും.


Source link
NEWS
Exit mobile version