‘പാൽ ചോദിച്ചു കരഞ്ഞു’; ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

മുംബൈ∙ പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റു ചെയ്തു.അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൗതം നഗറിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായിരുന്ന യഷ് പ്രധാനമായും പാൽ മാത്രമാണ് കഴിച്ചിരുന്നത്. തൊഴിൽരഹിതനായിരുന്ന രാജേഷിന്റെ അമിത മദ്യപാനത്തെ തുടർന്ന് 15 ദിവസം മുൻപ് ഇയാളുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ചു പോയതായി പൊലീസ് പറഞ്ഞു. രാജേഷ് കുടുംബത്തെ നോക്കിയിരുന്നുമില്ല. ഇവരുടെ 5 വയസ്സായ മറ്റൊരു മകൻ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്.
Source link
