Site icon onlinekeralanews.com

ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം


ന്യൂഡൽഹി∙ ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം സൈദുല്ലാജാബിലുള്ള കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്നതായി ഡൽഹി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് ഏഴേമുക്കാലോടെയാണ് അപകടമുണ്ടായി എന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.


Source link
Exit mobile version