അതിവേഗ റെയിൽപാത: തിരുവനന്തപുരം–കണ്ണൂർ മൂന്നര മണിക്കൂറിൽ, 23 സ്റ്റേഷനുകൾ; വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം∙ ഇ. ശ്രീധരന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അതിവേഗ റെയില്‍പാതയുടെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം പൂജപ്പുരയില്‍നിന്ന് കണ്ണൂര്‍ മുണ്ടയാടു വരെ 473.3 കിലോമീറ്റർ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ റെയില്‍പാതയാണ് ഉദ്ദേശിക്കുന്നത്. 23 സ്റ്റേഷനുകളാണ് പാതയിലുള്ളത്. തിരുവനന്തപുരത്ത് 6.5 കിലോമീറ്റര്‍ തുരങ്കപാതയും ബാക്കി പൂര്‍ണമായും ആകാശപാതയുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും.10 കിലോമീറ്റര്‍ റോഡിലൂടെയാവും കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത്. സ്റ്റാന്‍ഡര്‍ഡ് ഗേജ് ആയതിനാല്‍ മുടക്കുമുതലും പരിപാലനച്ചെലവും കുറവായിരിക്കുമെന്നാണ് അവകാശവാദം. 21.5 കിലോമീറ്റര്‍ ഇടവിട്ടാണ് സ്റ്റേഷനുകള്‍ ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സര്‍വീസ് വേഗത 140 കിലോമീറ്ററായിരിക്കും. ആദ്യഘട്ടത്തില്‍ 800 പേര്‍ക്കിരിക്കാവുന്ന 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. പിന്നീട് 16 കോച്ചുകള്‍ വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്ഫോമുകള് സജ്ജീകരിക്കുക.
Source link
