ടൂർണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകൾ; ക്രിക്കറ്റ് പരിശീലകന് 16 വർഷം കഠിനതടവ്

തിരുവനന്തപുരം∙ കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. പശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേയ്ക്ക് കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കൂടാതെ നഗ്ന ഫോട്ടോ നൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിപ്പിച്ചു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെൺകുട്ടിക്ക് ശരിയായ കോച്ചിങ് നൽകാതയായി. പിന്നാലെ 2021ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡന വിവരം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഏഴാം ക്ലാസുകാരിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റു 5 കുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. ഇവരും പിന്നീട് വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. പ്രതിയെ ഭയന്ന് ആരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
Source link
