Site icon onlinekeralanews.com

സിമ്പുവിന്റെ അരസൻ നായിക യോഗലക്ഷ്മി

സിലമ്പരസൻ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അരസൻ എന്ന ചിത്രത്തിൽ തമിഴകത്തിന്റെ പുതിയതാരം യോഗലക്ഷ്മി നായിക. അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലിയിൽ തിളങ്ങിയ യോഗലക്ഷ്മി നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം ആണ് അരസൻ.സിമ്പുവിനൊപ്പമുള്ള ലൊക്കേഷൻ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.ഈ ഫോട്ടോ കണ്ട അമ്മ സന്തോഷവതിയായി എന്നായിരുന്നു കുറിപ്പ്,​ സിനിമയിൽ മുഖം കാണിക്കാൻ അത്രമാത്രം ആഗ്രഹിച്ചതാണ് യോഗലക്ഷമി.നേരത്തേ സാമന്ത ,​ കീർത്തി സുരേഷ്, ശ്രീലീല എന്നിവരെ അരസനിൽ നായികയായി പരിഗണിച്ചതാണ്. അതേസമയം പൂർണമായും ആക്ഷൻ ചിത്രമാണ് അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് നിർമ്മിക്കുന്നത്. അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ കഥാപാത്രമാണ് സിമ്പു അവതരിപ്പിക്കുക എന്ന സൂചനയും ടൈറ്റിൽ പോസ്റ്റർ നൽകിയിരുന്നു. കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ് സിമ്പു . പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നീ ചിത്രങ്ങൾക്കുശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് അരസൻ” . പി.ആർ. ഒ ശബരി.


Source link
Exit mobile version