Site icon onlinekeralanews.com

പിറന്ന മണ്ണിൽ തന്നെ അന്ത്യവിശ്രമം: യുകെയിൽ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു, തീരാനോവ്


ലണ്ടൻ∙ യുകെയിലെ ലിറ്റില്‍ഹാംപ്ടണിൽ ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. എറണാകുളം അങ്കമാലി മൂക്കന്നൂർ സ്വദേശി പടയാറ്റിൽ ജിതിൻ സാജുവിന്റെയും തൃശൂർ മാള കുമ്പിടി കുടിലിങ്ങിൽ റോസ് മേരിയുടെയും മകൾ ജെസീക്കയാണ് മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഉറക്കമുണർന്നപ്പോൾ അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ എമർജൻസി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.മൂന്നാഴ്ച മുൻപ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മേയ് ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകൾ നടത്തിയത്. നാട്ടിലെ ബന്ധുവീടുകളിലും കുടുംബാംഗങ്ങൾക്കുമിടയിൽ ജെസീക്കയുടെ കളിചിരികൾ ഇന്നും മാഞ്ഞുപോകാത്ത ഓർമയായി നിൽക്കുമ്പോഴാണ് വേർപാടിന്റെ വാർത്തയെത്തുന്നത്. രണ്ടാഴ്ച മുൻപാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.


Source link
Exit mobile version