Site icon onlinekeralanews.com

അലവി കണ്ണൻകുഴി പടിയിറങ്ങുന്നു; വിരമിക്കുന്നവർക്ക് ഒരു പവൻ സ്വർണം നൽകുന്ന ‘സുവർണ മുദ്ര’യുടെ ശിൽപി


മലപ്പുറം ∙ ജില്ലയിലെ പൊലീസ് സംഘടനാ പ്രവർത്തനത്തിന് സുവർണ മുദ്ര പതിപ്പിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ അലവി കണ്ണൻകുഴി പടിയിറങ്ങുന്നു. നിലവിൽ മലപ്പുറം ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റാണ്. പൊലീസ് ഉദ്യോഗസ്ഥ സംഘടനയായ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ (കെപിഒഎ) ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. 2021–23 കാലയളവിൽ കെപിഒഎയുടെയും 2017–19 കാലത്ത് കേരള പൊലീസ് അസോസിയേഷന്റെയും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2023–25ൽ കെപിഒഎ വൈസ് പ്രസിഡന്റുമായിരുന്നു.അലവി കെപിഎ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ജില്ലയിൽ നിന്ന് വിരമിക്കുന്ന പൊലീസുകാർക്ക് ഒരു പവൻ സ്വർണനാണയം ഉപഹാരമായി നൽകുന്ന ‘സുവർണ മുദ്ര’ പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് 6 വർഷത്തോളം പദ്ധതി തുടർന്നു. പ്രളയകാലത്ത് പൊലീസിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2018ൽ തെക്കൻ ജില്ലകളെ പ്രളയം കൂടുതൽ ബാധിച്ചപ്പോൾ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് അവശ്യ സാധനങ്ങൾ ശേഖരിച്ച് ആലപ്പുഴയിലെ ചെങ്ങന്നൂരിലും സമീപ പ്രദേശങ്ങളിലും സഹായമെത്തിച്ചു. 2019ൽ കവളപ്പാറയടക്കമുള്ള പ്രദേശങ്ങളിലേക്കും പൊലീസിന്റെ സഹായവസ്തുക്കളെത്തിക്കാൻ നേതൃത്വം നൽകി. പൊലീസ് സംഘടനകളുടെ ഓഫിസുകൾ അന്ന് സഹായങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനുള്ള ഗോഡൗണുകൾ പോലെ പോലെ പ്രവർത്തിച്ചു.


Source link
Exit mobile version