Site icon onlinekeralanews.com

ചൈന പുതിയ സൈനിക സമുച്ചയം നിർമിക്കുന്നു, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്; ലക്ഷ്യം യുഎസ്?


ബീജിങ്∙ ചൈനയിലെ ഒരു മരുഭൂമിയിൽ വലിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം എൺപതിലധികം കേന്ദ്രങ്ങളാണ് പുതുതായി നിർമിക്കപ്പെടുന്നത്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ ദൃശ്യമാണ്. കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമിക്കടുത്തുള്ള അഷ്ടഭുജാകൃതിയിലുള്ള രണ്ട് സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം നടക്കുന്നത്. ഇവ രണ്ടും ഹാമി ആണവ മിസൈൽശേഖരങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഒന്ന് ഹാമിയിൽ നിന്ന് 140 കിലോമീറ്റർ അകലെയും മറ്റൊരെണ്ണം ഏകദേശം 230 കിലോമീറ്റർ അകലെയുമാണ്.


Source link
Exit mobile version