Site icon onlinekeralanews.com

കൂടുതൽ ബജറ്റ് ഫ്രണ്ട്​ലിയായി മോഡൽ വൈ; 11 ലക്ഷം രൂപ വിലക്കുറവിൽ പുതിയ ബേസ് വേരിയന്റ് അവതരിപ്പിച്ച് ടെസ്‌ല


പുതിയ മോഡൽ വൈ പ്രീമിയം റിയർ വീൽ ഡ്രൈവ് (RWD) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടെസ്‌ല. നിലവിലുള്ള പതിപ്പിനേക്കാൾ നിരവധി ഡിസൈൻ, ഫീച്ചർ മെച്ചപ്പെടുത്തലുകൾക്കൊപ്പം കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനുമാണിത്. 50.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ പുതിയ ബേസ് വേരിയന്റ് എത്തുന്നത്. പുതിയ പതിപ്പിന്റെ ബുക്കിങ് അമേരിക്കൻ നിർമ്മാതാക്കൾ ഓപ്പൺ ചെയ്തിട്ടുണ്ട്, 2026 ജൂലൈയിൽ ഡെലിവറി ആരംഭിക്കും. അതേസമയം, ടോപ്പ്-സ്പെക്ക് പ്രീമിയം ലോംങ് റേഞ്ച് RWD പതിപ്പ് ടെസ്‌ല നിർത്തലാക്കി, ഇതോടെ മോഡൽ വൈ ലൈനപ്പിൽ നിലവിൽ രണ്ട് വേരിയന്റുകൾ മാത്രമാണുള്ളത്.പെർഫോമെൻസിന്റെയും പ്രാക്ടിക്കാലിറ്റിയുടെയും കാര്യത്തിൽ, മോഡൽ വൈ പ്രീമിയം RWD പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ WLTP ഡ്രൈവിങ് റേഞ്ചും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. അഞ്ച് സീറ്റർ ലെഔട്ടിൽ വരുന്ന ഈ ഇവിയ്ക്ക് 2,138 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയും പവർ-ഫോൾഡിംഗ് റിയർ സീറ്റുകളും ഉൾപ്പെടുന്നു.ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളും ടെസ്‌ല വാഗ്ദാനം ചെയ്യുന്നു. 6 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റിൽ, മോഡൽ വൈ പ്രീമിയം RWD വേരിയന്റ് 39,990 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ EMI -ൽ ലഭ്യമാണ് ഇത് ഒരു സ്റ്റെപ്പ്-അപ്പ് EMI പ്ലാൻ പ്രകാരം 8.5 ശതമാനം APR-ൽ ഏഴ് വർഷത്തെ കാലാവധിയെ അടിസ്ഥാനമാക്കിയുള്ളതാണ്.


Source link
Exit mobile version