റബർ ഉൽപാദനത്തിൽ കുതിപ്പ്; വിലയിലും റെക്കോർഡ് വർധന, കർഷകർക്ക് നേട്ടം

കോട്ടയം ∙ ഇന്ത്യയിലെ റബർ മേഖലയ്ക്കു മികച്ച മുന്നേറ്റം; 2025–26ൽ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. വിലയിലും റെക്കോർഡ് വർധനയാണ് ഉണ്ടായതെന്ന് റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ അറിയിച്ചു. മുൻ വർഷത്തെ ഉൽപാദനം 8.75 ലക്ഷം ടൺ ആയിരുന്നു. പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. 3.4% വളർച്ച ഉൽപാദനത്തിൽ രേഖപ്പെടുത്തിയപ്പോൾ 1.2% വളർച്ച ഉപയോഗത്തിലുമുണ്ടായി. 14.10 ലക്ഷം ടണ്ണിൽ (2024-25) നിന്ന് 14.27 ലക്ഷം ടണ്ണായി ഉപയോഗം ഉയർന്നു.സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates
Source link
