Site icon onlinekeralanews.com

ആലപ്പുഴയിലെ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ: നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ


തുറവൂർ ∙ അരൂർ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള രണ്ടാം പാതയ്ക്കായുള്ള ജോലികൾ റെയിൽ പാതയോരത്തുള്ള കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. നിലവിലെ പാതയ്ക്കു കുറുകെ വെള്ളം ഒഴുകിപ്പോകാൻ ഉണ്ടായിരുന്ന സംവിധാനങ്ങൾ നിലനിർത്താതെ റോഡ് നിർമിച്ചതോടെ പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളാണ് വെള്ളക്കെട്ടിലായത്. രണ്ടാംപാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകാൻ നിലവിലെ പാതയുടെ പടിഞ്ഞാറു ഭാഗത്തോടു ചേർന്നു മണ്ണിട്ടുനിരത്തി റോഡാക്കിയിരുന്നു. വിവിധ തോടുകളുണ്ടായിരുന്ന വഴിയായിരുന്നു ഇത്. ചില കേന്ദ്രങ്ങളിൽ മഴ വെള്ളം ഒഴുകിപ്പോകാൻ കോൺക്രീറ്റ് ഉപ യോഗിച്ചുള്ള സ്ഥിരം സംവിധാനത്തിനായുള്ള ജോലികൾ ആരംഭിച്ചെങ്കിലും ഇതും പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച ശക്തമായി മഴപെയ്തത്. ഇതോടെ വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ വീടുകളടക്കം വെള്ളക്കെട്ടിലായി. തീരദേശ റെയിൽപാത കടന്നുപോകുന്ന അരൂർ, എഴുപുന്നയടക്കമുള്ള പഞ്ചായത്തുകളിലെ ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു.


Source link
Exit mobile version