Site icon onlinekeralanews.com

2 ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് വെട്ടിക്കുറയ്ക്കും; വൻ തിരിച്ചടി പ്രവാസികൾക്ക്, പ്രതിസന്ധി രൂക്ഷമാകും, ചെലവേറും


ന്യൂഡൽഹി∙ വിമാന ഇന്ധനവിലവർധനയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയയും അടുത്ത 2–3 മാസങ്ങളിലായി ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി വെട്ടിക്കുറയ്ക്കും. എയർ ഇന്ത്യ 22% സർവീസുകളും ഇൻഡിഗോ 7 മുതൽ 10% സർവീസുകളും കുറയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇരുകമ്പനികളും റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.യാത്രാപ്രതിസന്ധി രൂക്ഷമാക്കുമെന്നതിനു പുറമേ യാത്രാക്കൂലി കൂടാനും തീരുമാനം വഴിയൊരുക്കും. പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് ജൂൺ മുതൽ ഓഗസ്റ്റ് വരെ പ്രതിവാരം 140ലേറെ രാജ്യാന്തര സർവീസുകൾ മുൻപ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. 7 രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കും. ബാക്കിയുള്ള റൂട്ടുകളിൽ സർവീസുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എയർ ഇന്ത്യയുടെ മൊത്തം രാജ്യാന്തര സർവീസുകളുടെ 27 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തൽ.വിമാന ഇന്ധനവില കുതിച്ചുയർന്നതും സംഘർഷം മൂലമുള്ള വ്യോമഗതാഗതനിയന്ത്രണവുമാണ് തിരിച്ചടിയായത്. എയർ ഇന്ത്യ പ്രതിവാരം 4,400 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇതിൽ 3,600 സർവീസുകൾ രാജ്യത്തിനകത്തും, ബാക്കി 800 എണ്ണം രാജ്യാന്തര സർവീസുകളുമാണ്. പുതിയ തീരുമാനമനുസരിച്ച് പ്രതിവാരം 790 ആഭ്യന്തര സർവീസുകൾ കുറയും. റദ്ദാക്കുന്ന ഫ്ലൈറ്റുകളിൽ നിലവിൽ ബുക്കിങ് നടത്തിയവർക്ക് ബദൽ ഫ്ലൈറ്റിൽ ടിക്കറ്റ് നൽകുകയോ, ടിക്കറ്റ് തുക മടക്കി നൽകുകയോ ചെയ്യും.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Arun SANKAR / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link
Exit mobile version