Site icon onlinekeralanews.com

വീട്ടമ്മയുടെ കാലിൽ മൂർഖൻ, ചീറ്റിയടുത്ത് വെറിയോടെ പാമ്പ്; പിടികൂടിയത് മൂന്നെണ്ണം

ഇപ്പോൾ പാമ്പ് എന്ന് കേട്ടാലേ എല്ലാവർക്കും ഭയമാണ്. അപ്പോൾ പാമ്പുകൾ സ്വന്തം വീട്ടിൽ എത്തിയാലോ? പിന്നെ പറയേണ്ടതില്ല! തിരുവനന്തപുരം ജില്ലയിലെ മൂന്ന് വീടുകളിൽ നിന്നായി മൂന്ന് മൂർഖൻ പാമ്പുകളെയാണ് വാവ സുരേഷ് ഇന്നത്തെ എപ്പിസോഡിൽ പിടികൂടിയത്. ആനത്തലവട്ടത്തിന് അടുത്തുള്ള ഒരു വീട്ടിലെ സ്റ്റെയറിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന പാമ്പിനെ പിടികൂടാനായിരുന്നു ആദ്യ യാത്ര. സ്ഥലത്തെത്തിയ വാവ ഉടൻ തന്നെ തെരച്ചിൽ തുടങ്ങി. അഞ്ച് പശുക്കളുള്ള ഒരു വീടാണത്. അതീവ ക്ഷോഭത്തിലായിരുന്നു മൂർഖൻ. ഒട്ടേറെത്തവണ വാവയെ കൊത്താനോങ്ങി. ഏറെ പണിപ്പെട്ടാണ് മൂർഖനെ വാവ കുപ്പിയിലാക്കിയത്.

തുടർന്ന് ആറ്റിങ്ങൽ വാൽവിക്കോണം ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്നായിരുന്നു കോൾ എത്തിയത്. വീട്ടിലെ

വർക്ക് ഏരിയയിൽ നിന്ന വീട്ടമ്മയുടെ കാലിൽക്കൂടി മൂർഖൻ പാമ്പ് കയറിയിറങ്ങി. ശേഷം അവിടെ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്ത് ഒളിക്കുകയായിരുന്നു. എന്തായാലും വീട്ടമ്മ നന്നേ ഭയന്നുപോയി. സ്ഥലത്തെത്തിയ വാവ മൂർഖനെ സുരക്ഷിതമായി പിടികൂടി കുപ്പിയിലടച്ചു.

രാത്രിയോടെ വെള്ളായണി ഊരൂട്ടുകോടിന് അടുത്തുള്ള ഒരു വീടിന്റെ പുറകിൽ വലയിൽ കുരുങ്ങിയ മറ്റൊരു മൂർഖനെക്കൂടി വാവ പിടികൂടി. വീടിന് പുറകിൽ നിന്നും, സ്റ്റെയറിനടിയിൽ നിന്നും, വർക്ക്‌ ഏരിയയിൽ നിന്നും മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടിയ ഉദ്വേഗജനകമായ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.


Source link
NEWS
Exit mobile version