എസ്ബിഐ ജീവനക്കാരുടെ പണിമുടക്ക് മാറ്റി

UPDATE AT 07.10 AMഎസ്ബിഐ ജീവനക്കാരുടെ പണിമുടക്ക് മാറ്റി തിങ്കളും ചൊവ്വയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന പണിമുടക്കു മാറ്റിവച്ചു. ബാങ്ക് മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ആവശ്യത്തിനു ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, സ്‌ഥിരം ജോലി പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌റ്റാഫ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.UPDATE AT 05.27 PMരാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് ഇന്നു മുതൽ തുടർച്ചയായി 6 ദിവസം ‘അവധി’. പതിവു അവധിക്കൊപ്പം ജീവനക്കാരുടെ സമരവും ഒരുമിച്ച് എത്തിയതാണ് കാരണം. ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ സേവനങ്ങൾ ഈ ദിവസങ്ങളിലും തുടരും. ബാങ്കിലെത്തി പൂർത്തിയാക്കേണ്ട ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾ തടസ്സപ്പെടാം.എല്ലാ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് അവധിയാണ്. മേയിലെ നാലാം ശനിയാഴ്ച 23നാണ് (ഇന്ന്). തുടർന്ന് നാളെ ഞായറാഴ്ച അവധി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (മേയ് 25, 26) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മേയ് 27,28 തീയതികളിൽ ബക്രീദ് പ്രമാണിച്ച് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Source link
