Site icon onlinekeralanews.com

പുത്തൻ ലുക്കും ഫീച്ചറുകളുമായി മുഖം മിനുക്കി ടിയാഗോ ഇവി വിപണിയിൽ; മുൻ മോഡലിനേക്കാൾ വില കുറവ്!


പുതുക്കിയ ഫീച്ചറുകളും ആകർഷകമായ വിലയുമായി മുഖം മിനുക്കിയ ടിയാഗോ ഇവിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. 6.99 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില വരുന്നത്. പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിങ്, ഡ്യുവൽ ടോൺ ഇന്റീരിയർ, കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, വേഗമേറിയ ചാർജിങ് സൗകര്യം എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതകൾ. എന്നാൽ നിലവിലുള്ള ബാറ്ററി പാക്കുകളിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. വിപണിയിൽ എംജി കോമറ്റ് ഇവി, സിട്രോൺ ഇസി3 എന്നിവരുമായാണ് ടിയാഗോ ഇവി പ്രധാനമായും മത്സരിക്കുന്നത്. ടാറ്റയുടെ നിരയിലെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് വാഹനം മാത്രമല്ല, നിലവിൽ ഇന്ത്യയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലിയായ ഇവി കൂടിയാണ് ടിയാഗോ.പുതിയ ഡിസൈനും കണക്റ്റഡ് എൽഇഡി ലൈറ്റുകളുംകൂടുതൽ സ്‌പോർട്ടി ലുക്കിലാണ് പുതിയ ടിയാഗോ ഇവിയുടെ മുൻഭാഗം ഒരുക്കിയിരിക്കുന്നത്. സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുരികത്തിന്റെ ആകൃതിയിലുള്ള പുതിയ എൽഇഡി ഡിആർഎല്ലുകളും (DRLs) ബോഡി കളറിലുള്ള ക്ലോസ്ഡ് ഗ്രില്ലും ഇതിന്റെ ഭംഗി കൂട്ടുന്നു. വശങ്ങളിലേക്ക് വരുമ്പോൾ പുതിയ എയർ വെന്റുകളോട് കൂടിയ ബമ്പറും ബ്ലാക്ക് ക്ലാഡിങ്ങോടു കൂടിയ 15 ഇഞ്ച് പുത്തൻ വീലുകളും കാണാം.അടിമുടി മാറിയ ഇന്റീരിയർഅകത്തളത്തിൽ ഡ്യുവൽ ടോൺ തീമിലുള്ള പുത്തൻ ഡാഷ്‌ബോർഡാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഇതിൽ 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടൈൻമെന്റ് ടച്ച്സ്ക്രീനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പാർട്ട് ഡിജിറ്റൽ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. പുതിയ ഫീച്ചറുകളെല്ലാം സുഗമമായി പ്രവർത്തിപ്പിക്കുന്നതിനായി വാഹനത്തിന്റെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ആർക്കിടെക്ചർ കൂടുതൽ കരുത്തുറ്റതാക്കിയതായി ടാറ്റ വ്യക്തമാക്കുന്നു.


Source link
Exit mobile version