Site icon onlinekeralanews.com

ക്രിയേറ്റീവ്‌ രംഗത്തെ കരിയറാണോ ലക്ഷ്യം? വരാം 26-ാമത്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ഫെയറിലേക്ക്‌


സര്‍ഗ്ഗാത്മക മേഖലയിലെ കരിയറുകള്‍ പരിചയപ്പെടുത്തുന്ന 26-ാമത്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ഫെയര്‍ കോഴിക്കോടും കൊച്ചിയിലും നടക്കും. മെയ്‌ 30ന്‌ കോഴിക്കോട്‌ ടൗണ്‍ ഹാള്‍ റോഡിലുള്ള ഹോട്ടല്‍ പാരമൗണ്ട്‌ ടവറിലും ജൂണ്‍ 1ന്‌ കൊച്ചി ലുലുവിന്‌ സമീപമുള്ള ഹോട്ടല്‍ മാരിയറ്റിലും നടക്കുന്ന ഈ രാജ്യാന്തര വിദ്യാഭ്യാസ മേളയില്‍ ഇന്ത്യയിലും വിദേശത്ത്‌ നിന്നുമുള്ള പ്രമുഖ സര്‍വകലാശാലകളും ഡിസൈന്‍ സ്‌കൂളുകളും അണിനിരക്കും. ആര്‍ട്‌സ്‌, ഡിസൈന്‍, ഫാഷന്‍, ആര്‍ക്കിടെക്‌ച്ചര്‍, അനിമേഷന്‍, വിഎഫ്‌ക്‌സ്‌, ഗ്രാഫിക്‌സ്‌, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഫിലിം മേക്കിങ്‌, പെര്‍ഫോമിങ്‌ ആര്‍ട്‌സ്‌ എന്നിവയുള്‍പ്പെടെ സര്‍ഗ്ഗാത്മക മേഖലയിലെ വളര്‍ന്നു വരുന്ന പുതു പഠനവഴികള്‍ മേളയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരിചയപ്പെടുത്തും. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച്‌ മണി വരെ നടക്കുന്ന ഈ എജ്യുക്കേഷന്‍ ഫെയറില്‍ പ്രവേശനം സൗജന്യമാണ്‌. ഐഎസ്‌ഇയും ജെയ്‌ന്‍ സ്‌കൂള്‍ ഓഫ്‌ ഡീസന്‍, മീഡിയ ആന്‍ഡ്‌ ക്രിയേറ്റീവ്‌ ആര്‍ട്‌സും എഫ്‌ഡിഇന്ത്യയും മനോരമ ഓണ്‍ലൈനും ചേര്‍ന്നാണ്‌ പ്ലസ്‌ടുവിന്‌ ശേഷം പുതു കരിയര്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്കായി മേള സംഘടിപ്പിച്ചിരിക്കുന്നത്‌. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വര്‍ക്ക്‌ ഷോപ്പുകളും പാനല്‍ ചര്‍ച്ചകളും അരങ്ങേറും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, യുഐ, യുഎക്‌സ്‌, പ്രോഡക്ട്‌ തുടങ്ങിയ സ്‌പെഷ്യലൈസേഷനുകളില്‍ ഊന്നിയുള്ള ഇന്നത്തെ ഡിസൈന്‍ വിദ്യാഭ്യാസത്തെ പറ്റിയ വര്‍ക്ക്‌ഷോപ്പ്‌, സര്‍ഗ്ഗാത്മക കരിയറുകളുടെ ഭാവിയെ പറ്റിയ പാനല്‍ ചര്‍ച്ച, 21-ാം നൂറ്റാണ്ടിലെ ഡിസൈന്‍ കരിയറുകളെ പറ്റിയുള്ള സംവാദം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ലോക പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും ഡിസൈനര്‍മാര്‍ എങ്ങനെ പരിഹരിക്കുമെന്നും വിദ്യാഭ്യാസ മേള ചര്‍ച്ച ചെയ്യും. വ്യവസായ രംഗത്തെ പ്രമുഖര്‍ തങ്ങളുടെ കരിയര്‍ യാത്രയെ പറ്റി വിദ്യാര്‍ഥികളോട്‌ സംസാരിക്കുന്ന ഇന്ററാക്ടീവ്‌ സെഷനുകള്‍, മെന്റര്‍മാരെ കണ്ടു മുട്ടാനുള്ള അവസരങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ സ്‌കെച്ചിങ്‌, കഥ പറയല്‍, ഫാഷന്‍ സ്റ്റൈലിങ്‌ ശേഷികള്‍ പ്രദര്‍ശിപ്പിക്കാനുള്ള രണ്ട്‌ മിനിട്ട്‌ ടാലന്റ്‌ സ്‌പോട്ട്‌ ലൈറ്റ്‌ തുടങ്ങിയവും ഈ വിദ്യാഭ്യാസ മേളയുടെ പ്രത്യേകതകളാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ +91 9847164411.


Source link
Exit mobile version