Site icon onlinekeralanews.com

ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവുശിക്ഷ


കൊച്ചി∙ ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷം തടവ് ശിക്ഷയും 20,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജിനാണ് (36) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ചത്. 2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എസ്പി ആയിരുന്ന വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ആയിരുന്ന എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് എ.സിന്ധു ഹാജരായി


Source link
Exit mobile version