Site icon onlinekeralanews.com

അവസരത്തിനൊത്ത് നിക്ഷേപിക്കാം; ദീർഘകാല നേട്ടമുണ്ടാക്കാം, പോർട്ട്ഫോളിയോയ്ക്ക് താങ്ങാകും തീമാറ്റിക് നിക്ഷേപം


നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിപണിയിലെ തിരുത്തലുകൾ എന്നിവ പരിഗണിച്ചു മികച്ച തീമുകളിൽ നിക്ഷേപിക്കുന്നവർക്കേ ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാനാകൂ. തീമാറ്റിക് നിക്ഷേപമെന്നത് ഒരു പൊതുവായ ആശയം അല്ലെങ്കിൽ അവസരത്തെ ചുറ്റിപ്പറ്റി ഓഹരികളിന്മേലുള്ള നിക്ഷേപമാണ്. അതു വിജയിപ്പിക്കാന്‍ സാമ്പത്തികസൂചികകൾ വിശകലനംചെയ്ത്, നിലവിലെ സാഹചര്യത്തിൽ ഏതു തീമുകൾക്കു സാധ്യതയുണ്ടെന്നു കണ്ടെത്തണം. തുടർന്ന്, ഈ മേഖലകളിലെ ഓഹരികളെ വിലയിരുത്തി മികച്ചവ കണ്ടെത്തണം. ഈ രീതിയിൽ നിക്ഷേപിക്കുന്നവർ ഓരോ തീമിനും കൃത്യമായ വെയിറ്റേജ് നല്‍കുകയും വിപണിസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു നിക്ഷേപം പുനഃക്രമീകരിക്കുകയും വേണം. സാധാരണക്കാരന് ഇത്തരം തീമാറ്റിക് തീരുമാനങ്ങളെടുക്കാൻ ആവശ്യമായ അറിവുണ്ടാകില്ല. മാത്രമല്ല വിപണിയിലെ അനിശ്ചിതത്വങ്ങളിൽ വികാരത്തിന് അടിപ്പെട്ട് തീരുമാനമെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. നികുതികാര്യക്ഷമത ഉറപ്പാക്കി എക്സിറ്റ് സ്ട്രാറ്റജികൾ നടപ്പാക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്.ഫണ്ട് പിന്തുടരുന്നതു വിവിധ തീമുകളും ഡെറ്റും സംയോജിപ്പിച്ച ഒരു ഹൈബ്രിഡ് ഘടനയാണ്. ബാങ്കിങ്, ടെക്നോളജി, എനർജി, എഫ്എംസിജി അടക്കമുള്ള വിഭാഗങ്ങളിൽ ഈ ഫണ്ട് നിക്ഷേപിക്കുന്നുണ്ട്. 2003 ഡിസംബറിൽ ആരംഭിച്ച ഈ ഫണ്ട്, ദീർഘകാല സമ്പത്തു സൃഷ്ടിക്കുന്നതിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2026 മാർച്ച് 31ലെ കണക്കുകള്‍പ്രകാരം ഈ ഐസിഐസിഐ ഫണ്ടിന്റെ 3 വർഷത്തെ നേട്ടം (CAGR) 15.11% ആണ്.  5 വർഷത്തെ നേട്ടം 14.91%, 10 വർഷത്തേത് 14.47%.


Source link
Exit mobile version