Site icon onlinekeralanews.com

ഇന്ധന വിലവർദ്ധനയിൽ വേറിട്ട പ്രതിഷേധം; തൃശൂരിൽ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ

തൃശൂർ: ഇന്ധന വിലവർദ്ധനവിൽ ചാലക്കുടി പരിയാരത്ത് വേറിട്ട പ്രതിഷേധം. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് കത്തിച്ചാണ് പ്രതിഷേധിച്ചത്. പൂവത്തിങ്കൽ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സൊസൈറ്റി ജംഗ്‌ഷനിലാണ് സമാപിച്ചത്.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസൻ ആണ് പാഷൻ പ്രോ ബൈക്ക് കത്തിച്ചുകൊണ്ട് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പ്രതിഷേധത്തിന് അദ്ധ്യക്ഷത വഹിച്ചു. വി കെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ ജെ തോമസ്, ആന്റു കളത്തിങ്കൽ, അക്ഷയ് സുരേഷ്, സുജിത് പി എസ് എന്നിവ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.


Source link
NEWS
Exit mobile version