Site icon onlinekeralanews.com

ഹിൻഡൻബർഗ് ഷോക്ക്: കൈവിട്ട വിപണിമൂല്യം വീണ്ടെടുത്ത് അദാനി; ഇൻഫോസിസിനെ മറികടന്ന് അദാനിയുടെ ‘പവർ’


കൊച്ചി∙ യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് 2023ൽ തൊടുത്ത ഗുരുതര ആരോപണങ്ങളെ തുടർന്ന് നഷ്ടപ്പെട്ട വിപണിമൂല്യം വീണ്ടെടുത്ത് അദാനിക്കമ്പനികൾ. 2023ലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 15000 കോടി ഡോളർ (ഏകദേശം 14 ലക്ഷം കോടി രൂപ) കൊഴിഞ്ഞുപോയിരുന്നു. ഇന്നല എല്ലാ അദാനിക്കമ്പനികളുടെയും ഓഹരികൾ വൻ മുന്നേറ്റം നടത്തി. അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, എൻഡിടിവി എന്നിവ 10 ശതമാനത്തിലധികം ഉയർന്നു. സംയോജിത വിപണിമൂല്യം 19 ലക്ഷം കോടി രൂപയും കടന്നു. ഹിൻ‌ഡൻ‌ബർ‌ഗ് ആരോപണം വരുംമുൻപ് 2023 ജനുവരി 24ലെ കണക്കുപ്രകാരം 19.19 ലക്ഷം കോടി രൂപയായിരുന്നു അദാനിക്കമ്പനികളുടെ സംയോജിത വിപണിമൂല്യം. ഇന്നലെ അത് 19.73 ലക്ഷം കോടി രൂപയിലെത്തി. വിപണി മൂല്യത്തിൽ ഐടി വമ്പനായ ഇൻഫോസിസിനെ പിന്തള്ളി അദാനി പവർ. ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള പതിനൊന്നാമത്തെ കമ്പനിയായി അദാനി പവർ മാറി. 4,79,706.78 കോടി രൂപയാണ് അദാനി പവറിന്റെ വിപണിമൂല്യം. 4,70,111.69 കോടി രൂപയാണ് ഇൻഫോസിസിന്റേത്. ഇന്നലത്തെ വ്യാപാരത്തിൽ അദാനി പവറിന്റെ ഓഹരി വില 3% ഉയർന്നതോടെയാണ് ഈ നേട്ടം.


Source link
Exit mobile version