Site icon onlinekeralanews.com

തിരുവനന്തപുരം ഹാപ്പിലാൻഡിൽ റൈഡ് പൊട്ടിവീണു; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ ആശുപത്രിയിൽ

തിരുവനന്തപുരം: വെമ്പായത്തുള്ള ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണ് അപകടം. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് ‌അറിയിച്ചത്. ചിലർക്ക് പൊട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും വിവരമുണ്ട്. അവധിക്കാലമായതിനാൽ ഏറെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്.


Source link
NEWS
Exit mobile version