Site icon onlinekeralanews.com

റെയ്ഡിനെതിരെ ഒറ്റക്കെട്ടായി സിപിഎം; അന്വേഷണം മുറുകുമോയെന്ന് ആശങ്ക


തിരുവനന്തപുരം ∙ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പിണറായി വിജയൻ താമസിക്കുന്നിടത്തേക്ക് നേരെ കയറിച്ചെന്നിരിക്കുന്നു ഇ.ഡി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് കേസ് ഉയർന്നപ്പോൾ മുതൽ ഇതു പ്രവചിക്കപ്പെട്ടതും സിപിഎം ആശങ്കപ്പെട്ടതുമാണ്. അതുകൊണ്ടാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്: ‘ഇങ്ങനെ വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി’.വൻതോൽവിക്കു ശേഷം ആത്മവീര്യംചോർന്ന പാർട്ടിക്ക് റെയ്ഡ് ശൗര്യം മടക്കി നൽകി. വിമർശനങ്ങളുടെ കൂരമ്പുകളേൽക്കുന്ന പിണറായി വിജയനു ചുറ്റും വീണ്ടും പാർട്ടി അണിനിരന്നു. അന്വേഷണം മുറുകിയാൽ എന്താകുമെന്ന ആശങ്ക, അതേസമയം വിട്ടൊഴിയുന്നതുമല്ല. ഹൈക്കോടതി വിധി വന്നു മണിക്കൂറുകൾ‍ക്കുള്ളിൽ ഇ.ഡി വലവിരിച്ചതിൽ അവരുടെ തീരുമാനവും ആസൂത്രണവുമാണ് സിപിഎം കാണുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളിലേക്ക് ഇ.ഡി കടന്നാൽ വ്യക്തിപരമായും രാഷ്ട്രീയമായും പിണറായി വലിയ പ്രതിസന്ധി നേരിടും. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ചെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആരോപിക്കുന്ന രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ലെന്ന സൂചന കൂടി ഈ തിരക്കിട്ട നീക്കം നൽകുന്നു.


Source link
Exit mobile version