Site icon onlinekeralanews.com

പത്തനംതിട്ട ജനറൽ ആശുപത്രി: ജനങ്ങൾ കാണുന്ന ഭാഗത്തെ അറ്റകുറ്റപ്പണി മാത്രം നടത്തി; വിവാദം


പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിൽ ബലക്ഷയത്താൽ അപകടാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിൽ നടത്തിയ അറ്റകുറ്റപ്പണികളും വിവാദത്തിൽ. കെട്ടിടത്തിന്റെ പില്ലറുകൾ ബലപ്പെടുത്തി കുറെക്കാലം കൂടി ഉപയോഗിക്കാമെന്നു പരിശോധന നടത്തിയ വിദഗ്ധർ നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവ ബലപ്പെടുത്തുന്ന നടപടികൾ പൂർത്തിയാക്കിയെങ്കിലും കെട്ടിടത്തിന്റെ പിൻവശത്തുള്ള തൂണുകൾ പഴയപടി കമ്പി തെളിഞ്ഞു നിൽക്കുന്ന സ്ഥിതിയിലാണ്. ഇതിനു മുകളിൽ പെയ്ന്റ് പൂശി മറയ്ക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ ഇതു തിരിച്ചറിയാൻ കഴിയും. ചില തൂണിൽ സിമന്റ് പൂശിയത് അടർന്നു താഴെ വീഴാൻ പാകത്തിൽ നിൽക്കുന്നു.കെട്ടിടത്തിലെ രണ്ടാം നിലയിൽ ഒരു വശത്ത് ശുചിമുറിയുടെ ജനൽ അടർന്നു മാറിയത് സൺഷേഡിനു മുകളിൽ ചാരി വച്ച നിലയിലാണ്. അകത്തേക്കു കയറുന്നവരെ ഡോക്ടേഴ്സ് ലൈൻ ഭാഗത്തെ റോഡിൽ കൂടി പോകുന്നവർ കാണാതിരിക്കാൻ ശുചിമുറിക്ക് ഉള്ളിൽ ഒരു ഷീറ്റ് ചാരി വച്ചിരിക്കുകയാണ്. ജനങ്ങൾ കാണുന്ന ഭാഗത്തെ അറ്റകുറ്റപ്പണികൾ മാത്രമാണ് ബി ആൻഡ് ബ്ലോക്കിൽ നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. കെ.ശിവദാസൻ നായർ എംഎൽഎ ആയിരിക്കെ നിർമിച്ച ഈ കെട്ടിടത്തിന് 20 വർഷത്തോളം മാത്രമാണ് പഴക്കം. ആറ് വർഷം മുൻപ് ബലക്ഷയം കണ്ടെത്തിയെങ്കിലും അറ്റകുറ്റപ്പണികൾ ആരംഭിച്ചത് അടുത്തയിടെയാണ്. കോൺക്രീറ്റ് തൂണുകളും മേൽക്കൂരയും മറ്റും ദ്രവിച്ചു കമ്പികൾ പുറത്തു കാണുന്ന നിലയിൽ എത്തിയിരുന്നു അന്ന്.


Source link
Exit mobile version