Site icon onlinekeralanews.com

ലേലു അല്ലു’ വരവു വച്ചില്ല; സ്വർണ മോഷ്ടാവ് അറസ്റ്റിൽ


ഗുരുവായൂർ ∙ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ 8ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണിക്കൃഷ്ണനെ (36) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ 11ന് രാവിലെ 8 പവൻ സ്വർണവും കള്ളൻ മാപ്പപേക്ഷിക്കുന്ന കത്തും വീടിന്റെ മുന്നിൽ നിന്ന് കിട്ടിയിരുന്നു.മുൻപും മോഷണം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതി ജയിൽവാസം അനുഭവിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ 4 വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.


Source link
Exit mobile version