Site icon onlinekeralanews.com

മ്യൂച്വൽഫണ്ടിൽ നേട്ടം കൊയ്യാൻ അറിയേണ്ടതെല്ലാം; സമ്പാദ്യം മ്യൂച്വൽഫണ്ട് മീറ്റ് ജൂൺ 4ന് കോട്ടയത്ത്


കോട്ടയം∙ ഓരോ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? മ്യൂച്വൽഫണ്ട് എപ്പോഴാണ് പിൻവലിക്കേണ്ടത്?  നിക്ഷേപിച്ച ഫണ്ടുകൾ നല്ലതാണോ, അവ മാറ്റേണ്ടതുണ്ടോ? എസ്ഐപിയുടെ പ്രകടനം മോശമായാൽ എന്തു ചെയ്യണം? മൂലധനനേട്ട നികുതി ലാഭിക്കാൻ മാർഗമുണ്ടോ? നിക്ഷേപകരുടെ ഇത്തരം സംശയങ്ങൾക്ക് ശരിയായ മാർഗനിർദേശം ലഭ്യമാക്കാൻ മികച്ചൊരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് മാസികയായ മനോരമ സമ്പാദ്യം.  ഇതിനായി പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ നിപ്പോൺ ഇന്ത്യ മ്യൂച്വൽഫണ്ടുമായി ചേർന്ന് ജൂൺ 4ന് കോട്ടയം മനോരമയുടെ സെമിനാർ ഹാളിൽ മ്യൂച്വൽ ഫണ്ട് മീറ്റ്  സംഘടിപ്പിക്കുന്നു. റജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക്  ക്ലിക് ചെയ്യുക https://www.quickerala.com/events/malayala-manorama-sampadyam-mutual-fund-meet/142  ഫോൺ – 8714605087


Source link
Exit mobile version