ദിവസവും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് ഒരു വലിയ പണിയാണ്. അടുക്കളയിലെ കറകൾ അകറ്റാനും സുഗന്ധം കൊണ്ടുവരാനും പല വഴികളും നോക്കി പരാജയപ്പെട്ടവരാണോ നിങ്ങൾ? എന്നാൽ അമിത ചെലവില്ലാതെ ചെറുനാരങ്ങ ഉപയോഗിച്ച് മിനിട്ടുകൾക്കുള്ളിൽ നമ്മുക്ക് അടുക്കള വൃത്തിയാക്കാൻ കഴിയും. നാരങ്ങയുടെ നീരിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഒരു മികച്ച അണുനാശിനിയാണ്. ഇത് കടുത്ത കറകൾ നീക്കാനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. എങ്ങനെ നാരങ്ങ ഉപയോഗിക്കാമെന്ന് നോക്കാം.
അടുക്കളയിലെ പ്രധാനപ്രശ്നമാണ് സ്റ്റീൽ പാത്രങ്ങളിലെയും സിങ്കിലെയും കടുത്ത കറയും തുരുമ്പിന്റെ പാടുകളും. ഇത് നീക്കം ചെയ്യാൻ നാരങ്ങ വളരെ നല്ലതാണ്. നാരങ്ങാനീര് നേരിട്ട് കറയുള്ള ഭാഗത്ത് പുരട്ടി 10 മിനിട്ടുവച്ചശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചാൽ മാത്രം മതി. പാത്രങ്ങളും സിങ്കും പുതിയത് പോലെ തിളങ്ങും.
കട്ടിംഗ് ബോഡുകളിലെ ദുർഗന്ധവും കറയുമാണ് മറ്റൊരു പ്രധാന പ്രശ്നമാണ്. ഇത് നീക്കം ചെയ്യാൻ കട്ടിംഗ് ബോർഡിന്റെ ഉപരിതലത്തിൽ അൽപ്പം ഉപ്പ് വിതറിയശേഷം ഒരു നാരങ്ങയുടെ പകുതി എടുത്ത് നന്നായി ഉരസുക. ഉപ്പും നാരങ്ങാനീരും ചേരുമ്പോൾ കറകൾ ഇളകിപ്പോകുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. കൂടാതെ ബോഡിനെ അണുവിമുക്തമാക്കാനും ഇത് സഹായിക്കുന്നു. അടുക്കളയിലെ ദുർഗന്ധം മാറ്റാൻ നാരങ്ങയുടെ തൊലികൾ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് ഒരു മികച്ച വഴിയാണ്. നാരങ്ങയുടെ സുഗന്ധം വീടാകെ വ്യാപിക്കുകയും അന്തരീക്ഷം ശുദ്ധമാകുകയും ചെയ്യുന്നു.
Source link

