Site icon onlinekeralanews.com

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി; കണ്ണൂരിലേയും ബേക്കറി ജംക്ഷനിലേയും വീടുകളിൽ പരിശോധന


തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന. കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.


Source link
Exit mobile version