Site icon onlinekeralanews.com

യുവതി മൊഴിമാറ്റി; ബലാത്സംഗക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു


തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതേവിട്ടു. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിജീവിത മൊഴി നല്‍കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നെയ്യാറ്റിൻകര കോടതി ഒഴിവാക്കിയത്. എല്‍ദോസിനൊപ്പം പ്രതിസ്ഥാനത്തുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരായ നടപടിയും ഒഴിവാക്കി.എന്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂര്‍ എംഎല്‍എ പദത്തിലിരിക്കെ 2022 ല്‍ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ നിര്‍ബന്ധപൂര്‍വം കോവളം ഗസ്റ്റ് ഹൗസിലും പെരുമ്പാവൂരിലെ എംഎല്‍എയുടെ വസതിയിലും സുഹൃത്തിന്റെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസ് നിലനില്‍ക്കുന്നത് കാരണമാണ് കഴിഞ്ഞതവണ എല്‍ദോസിന് പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചത്. നിരപരാധിത്വം തെളിയുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നാണ് എല്‍ദോസിന്റെ ആദ്യ പ്രതികരണം. 


Source link
Exit mobile version