Site icon onlinekeralanews.com

പമ്പുകളിലെ ‘തീ’ അടുക്കളയിലെത്തും, കുടുംബ ബജറ്റുകളെ താളം തെറ്റിക്കാൻ ഭക്ഷ്യവിലക്കയറ്റം വരുന്നു


കൊച്ചി∙ ഇന്ധനവില ഉയർത്തുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിലക്കയറ്റമാണ്. കാർഷികോൽപാദനത്തിന് വൻതോതിൽ ഡീസൽ ഉപയോഗിക്കുന്നുണ്ട്. ട്രാക്ടറുകൾ, ജലസേചന സംവിധാനങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ എന്നിവയ്ക്കെല്ലാം ഇന്ധനം ആവശ്യമാണ്. ഇന്ധനവിലവർധന കാർഷികോൽപാദനത്തിന്റെ ചെലവു വൻതോതിൽ കൂട്ടും. കാർഷികവിളകൾ ഫാമുകളിൽ നിന്ന് വിപണികളിലേക്കും കച്ചവടക്കാരിലേക്കുമെത്തിക്കാനുമുള്ള ചെലവേറും. ലോജിസ്റ്റിക്സ് ചെലവുകൾ വർധിക്കുന്നതോടെ പച്ചക്കറികൾ, പാൽ, ധാന്യങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെയെല്ലാം വില ക്രമേണ ഉയരും. 


Source link
Exit mobile version