Site icon onlinekeralanews.com

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആശുപത്രിയിൽ: ദന്ത ചികിത്സ?


ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ തിങ്കളാഴ്ച വൈകിട്ട് ജറുസലമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചെന്ന് റിപ്പോർട്ട്. നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഫിസിന്റെ പ്രസ്താവന. ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് പ്രകാരം, ദന്ത ചികിത്സയ്ക്കായാണ് പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഓഫിസ് പുറത്തുവിട്ടിട്ടില്ല.


Source link
Exit mobile version