Site icon onlinekeralanews.com

ബെൽജിയത്തിൽനിന്ന് റഷ്യൻ തുറമുഖത്തേക്ക് വന്ന കപ്പലിൽ മൈൻ വച്ചതാര്?; യുദ്ധം കടലിലേക്കോ?


മോസ്കോ∙ റഷ്യയിലെ ബാൾട്ടിക് കടലിലെ ഉസ്റ്റ്-ലൂഗ തുറമുഖത്ത് നങ്കൂരമിട്ട ടാങ്കർ കപ്പലിന്റെ അടിഭാഗത്ത് നിരവധി കാന്തിക മൈനുകൾ കണ്ടെത്തിയതായി റഷ്യൻ അന്വേഷണ സമിതി അറിയിച്ചു. നാറ്റോ രാജ്യത്ത് നിർമിച്ചതാണ് ഈ മൈനുകൾ എന്നും സമിതി വ്യക്തമാക്കി.ബെൽജിയത്തിലെ ആന്റ്‌വെർപ് തുറമുഖത്തുനിന്ന് ദ്രവീകൃത പെട്രോളിയം ഗ്യാസ് കയറ്റാൻ എത്തിയ ‘അർഹീനിയസ്’ എന്ന ടാങ്കറിന്റെ പുറംഭാഗം മുങ്ങൽ വിദഗ്ധർ പരിശോധിച്ചപ്പോഴാണ് മൈനുകൾ കണ്ടെത്തിയത്. എല്ലാ മൈനുകളും നിർവീര്യമാക്കിയതായി അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ അറിയിച്ചു. അതേസമയം, നാറ്റോ ഒരു ടാങ്കറിലും മൈൻ സ്ഥാപിച്ചിട്ടില്ലെന്ന് സംഘടനയെ പ്രതിനിധീകരിച്ച് വക്താവ് ഇ-മെയിൽ വഴിയുള്ള പ്രസ്താവനയിൽ പ്രതികരിച്ചു.


Source link
Exit mobile version