Site icon onlinekeralanews.com

റൺവേലൈറ്റുകളിൽ ഇടിച്ചു; കണ്ണൂരിലേക്കുള്ള വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 9 ദിവസമായി വിമാനം മസ്കത്തിൽ


ന്യൂഡൽഹി ∙ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കു പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈ മാസം 15നാണു സംഭവം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിനാണു കേടുപാടുണ്ടായത്. ടേക്ക് ഓഫിനിടെ റൺവേയുടെ വശത്തുള്ള ലൈറ്റുകൾ റൺവേയുടെ സെൻട്രൽ ലൈൻ എന്ന് തെറ്റിദ്ധരിച്ച് പൈലറ്റുമാർ വിമാനം മുന്നോട്ടു നീക്കി. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഒരു ടയർ തകർന്നു. വിമാനത്തിന് ഹൈഡ്രോളിക് ചോർച്ചയുണ്ടാകുകയും ചെയ്തു. സംഭവത്തിൽ റൺവേയിലെ ഒട്ടേറെ ലൈറ്റുകളും തകർന്നു. വലിയ ശബ്ദമുണ്ടാവുകയും കോക്പിറ്റിൽ മുന്നറിയിപ്പു ലഭിക്കുകയും ചെയ്തതോടെ പൈലറ്റുമാർ ടേക്ക് ഓഫ് ഉപേക്ഷിച്ചു. രണ്ട് മണിക്കൂറോളം വിമാനം റൺവേയിൽ കിടന്നു. യാത്രക്കാരെ റൺവേയിൽ തന്നെ ഇറക്കുകയായിരുന്നു. 9 ദിവസമായി വിമാനം മസ്കത്തിലാണ്. അപകടഗണത്തിൽപെടുത്തി സംഭവം അന്വേഷിക്കുകയാണെന്ന് ഒമാന്റെ വ്യോമയാന അപകട അന്വേഷണ ഏജൻസി അറിയിച്ചു.


Source link
Exit mobile version