Site icon onlinekeralanews.com

പ്രതിഷ്ഠാദിനം; പൂജകൾക്കായി ശബരിമല നട തുറന്നു, ചൊവ്വാഴ്ച രാത്രി 10ന് നട അടയ്ക്കും


ശബരിമല∙ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. മേയ് 26 ചൊവ്വാഴ്ച (ഇടവ മാസത്തിലെ അത്തം നക്ഷത്രത്തിൽ) ആണ് പ്രതിഷ്ഠാദിനം. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്.ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പ്രതിഷ്ഠാദിനമായ 26ന് രാവിലെ 5 മണിക്ക് നട തുറക്കും. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പൂജകൾ  പൂർത്തിയാക്കി 26ന് രാത്രി 10 മണിക്ക് നടയടയ്ക്കും.


Source link
Exit mobile version