കേരളത്തെ തുറമുഖ നഗരമാക്കും, സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്ന് വി ഡി സതീശൻ

കൊച്ചി : കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം തട്ടകമായ പറവൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തലകുനിച്ച് നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്നും സതീശൻ പറഞ്ഞു. സ്വീകരണ ചടങ്ങിൽ ശ്രീകുമാരൻ തമ്പിയും മോഹൻലാലും സലിംകുമാറും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ചടങ്ങിൽ പ്രസംഗിച്ച മോഹൻലാൽ പറഞ്ഞു.
നാട് അദ്ദേഹത്തെ സി.എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. .നേരത്തെ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സൂപ്പർതാരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർക്കും എം.എൽ.എമാർക്കും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം ഒരുക്കിയത്. വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്സാഹത്തോടെയും നീതിപൂർവകമായും പ്രവർത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.
Source link
NEWS


