test del 3

‘സതീശന് ചങ്ങാതിയുടെ സ്ഥാനം; സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു’


കൊച്ചി∙ നാടിനെ ലഹരിമുക്തമാക്കണമെന്ന് നടൻ മോഹൻ ലാലിന്റെ അഭ്യർഥന. ലഹരിവിപത്തിനെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്’ എന്ന തന്റെ സിനിമ ഡയലോഗും മോഹൻ‌ലാൽ വേദിയിൽ പറഞ്ഞു.സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. സലിം കുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും സന്നിഹിതരായിരുന്നു. കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് വി.ഡി. സതീശൻ‌ മറുപടി പ്രസംഗത്തിൽ‌ പറഞ്ഞു. പദ്ധതി ഉടൻ തുടങ്ങും. ഏവിയേഷൻ‌ പദ്ധതികളും ആരംഭിക്കും. പത്രാസിനു പിന്നാലെ പോകില്ല. എന്നെയോർത്ത് നിങ്ങൾക്ക് തലകുനിക്കേണ്ടി വരില്ല. ഓരോ നടപടിയും സാധാരണക്കാരനു വേണ്ടിയാകുമെന്നും സതീശൻ പറഞ്ഞു.


Source link

Back to top button